ഹേഗ്: ഗാസ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. വോട്ടെടുപ്പിൽ നിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു.
“ഉടൻ വെടിനിർത്തൽ’ എന്ന ആവശ്യം ഇല്ലാതെയാണ് പ്രമേയം പാസാക്കിയത്. ഇരുപക്ഷവും വെടിനിർത്തൽ ഉടമ്പടി ഉണ്ടാക്കണമെന്ന ആവശ്യം മാത്രമാണ് പ്രമേയത്തിൽ ഉള്ളത്.
പ്രമേയത്തിൽ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന വാക്യത്തിൽ അമേരിക്ക എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.
അമേരിക്ക പ്രമേയത്തിന് വീറ്റോ ചെയ്തേക്കുമെന്ന സംശയം ബലപ്പെട്ടതും ഇതിന് പിന്നാലെയാണ്. എന്നാൽ വോട്ടെടുപ്പിന്റെ ഘട്ടമെത്തിയപ്പോൾ അവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
യുഎൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ വെടിനിർത്തൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഉടൻ വെടിനിര്‍ത്തൽ വേണമെന്ന നിര്‍ദേശം പ്രമേയത്തിൽ ഇല്ലാത്തതിനാൽ പ്രമേയത്തിന്റെ പ്രസക്തി എത്രമാത്രമുണ്ടാവുമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.