ബംഗലൂരു: കർണാടകയിൽ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കുന്നു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കർണാടക സർക്കാർ.
ജനുവരി പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും ഒന്നാം തീയതി മുതൽ സ്കൂളുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് തീരുമാനം.
വിദ്യാർഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ധരിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.