ദുബായ്: ഫെഡറൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ.
ജനുവരി 1 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ മാസം രാജ്യത്തിന്റെ കാബിനറ്റ് പ്രഖ്യാപിച്ച പട്ടിക പ്രകാരം യുഎഇ നിവാസികൾക്ക് 2024 ൽ കുറഞ്ഞത് 13 പൊതു അവധികളെങ്കിലും പ്രതീക്ഷിക്കാം.