കോട്ടയം: ജില്ലയിലെ മുഴുവൻ സർക്കാർ/അർധ സർക്കാർ/കോർപ്പറേഷനുകൾ/ അതോറിറ്റികൾ/ മിഷനുകൾ/ സ്വയംഭരണ സ്ഥാപനങ്ങൾ/ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സ്വകാര്യ ഓഫീസുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പരിശോധിച്ച് ഗ്രേഡിംഗ് സംവിധാനം ഏർപ്പെടുത്തും. 
ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വിജിലൻസ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ അവയുടെ അധികാര പരിധിയിലുള്ള സ്ഥാപനങ്ങൾ പരിശോധിക്കുകയും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ സ്ഥാപനങ്ങളെയും ഗ്രേഡ് ചെയ്യുകയും ചെയ്യും. ഗ്രേഡിംഗിൽ 50 ശതമാനത്തിൽ താഴെ ലഭിക്കുന്ന ഓഫീസുകൾക്ക് അപാകത പരിഹരിക്കുന്നതിന് സമയം അനുവദിക്കും.
ലഭിക്കുന്ന സമയത്തിനുള്ളിൽ  അപാകത പരിഹരിച്ചില്ലെങ്കിൽ തുടർനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *