ദുബായ്: യുഎഇയിൽ മലയാളി യുവാവ് നെഞ്ചു വേദനയെ തുടർന്നു മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഷാനിദ് (24) ആണ് മരിച്ചത്. ദുബായ് അൽകൂസ് 2ൽ ഗ്രോസറി ഷോപ്പിലായിരുന്നു ജോലി.
ജോലി കഴിഞ്ഞ് റൂമിൽ മടങ്ങി എത്തിയപ്പോഴാണ് ഷാനിദിനു നെഞ്ചു വേദന അനുഭവപ്പെട്ടത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതം ആണെന്നു നിഗമനം. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു.