കൊച്ചി: ഉപഭോക്താക്കൾക്ക് 70% വരെ കിഴിവും ഒരു ദിവസത്തിനകം വരെ ഡെലിവറിയും നൽകികൊണ്ട് ഡിസംബർ 25 വരെ ആമസോണിന്‍റെ ക്രിസ്‍മസ് സ്റ്റോർ. 
ബോട്ടുമായി കൈകോർത്തുകൊണ്ടുള്ള ആമസോണിന്‍റെ ഈ ക്രിസ്‍മസ് സ്റ്റോറിൽ പാർട്ടി എസ്സെൻഷ്യൽസ്, ഇലക്ട്രോണിക്‌സ്, ഫാഷൻ ആന്‍റ് ബ്യൂട്ടി, നിത്യോപയോഗ സാധനങ്ങൾ, ഹോം ഡെക്കർ എന്നിവയും മറ്റു ഉൽപ്പന്നങ്ങളും ലഭ്യമാണ്.  
ക്രിസ്‍മസ് അലങ്കാരങ്ങൾ, ഫെസ്റ്റീവ് ട്രീറ്റുകൾ, കുക്കിംഗ് സപ്ലൈകൾ, ഗ്രൂമിംഗ് ഉൽപ്പന്നങ്ങൾ, ഹാൻഡ്‌ബാഗുകൾ, ഫ്രാഗ്രൻസുകൾ, വാച്ചുകൾ, വസ്ത്രങ്ങൾ, സംഗീതോപകരണങ്ങൾ, ക്യാമറകൾ, സ്‌മാർട്ട്‌ഫോണുകൾ, പാദരക്ഷകൾ, ബോർഡ് ഗെയിമുകൾ, അസ്സോർട്ടഡ് ചോക്ലേറ്റുകൾ തുടങ്ങി ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. 
ഫെറേറോ, കോംഫി ഹോം, പ്യുവർബേക്ക്, സാംസങ്, വൺപ്ലസ്, ലാക്മെ, കെന്‍റ്, വാൻ ഹ്യൂസെൻ, വെറോ മോഡ, മാഡെം മുതലായ ബ്രാൻഡുകളിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങളുടെ വിപുലമായ ഡീലുകളും ഓഫറുകളും ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *