ഡല്‍ഹി: ലോക്‌സഭയിലെ പുകയാക്രമണ സംഭവത്തില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ബംഗളൂരു സ്വദേശി സായ് കൃഷ്ണ, ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സായ് കൃഷ്ണ ബംഗളൂരുവിലെ റിട്ടയേര്‍ഡ് ഡിഎസ്പിയുടെ മകനാണ്. സംഭവുമായി ബന്ധപ്പെട്ട് ഇരുവരെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്റില്‍ പുകയാക്രമണത്തിന് നേതൃത്വം നല്‍കിയ മനോരഞ്ജന്റെ ഡയറിയില്‍ നിന്നാണ് സായ്കൃഷ്ണയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ബംഗളൂരുവിലെ എന്‍ജിനിയറിങ് കോളജിലെ സഹപാഠികളാണ്.
സായ് കൃഷ്ണയെ കര്‍ണാടകയിലെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയില്‍ എത്തിച്ചു.
അതേസമയം, തന്റെ സഹോദരന്‍ സംഭവത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സായ്കൃഷ്ണയുടെ സഹോദരി പറഞ്ഞു. ഡല്‍ഹി പൊലീസ് വീട്ടിലെത്തിയിരുന്നു. അവര്‍ അവനെ ചോദ്യം ചെയ്തു. അവന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും സഹോദരി പറഞ്ഞു. 
സംഭവത്തില്‍ 6 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *