ഡല്‍ഹി: ജെ.ഡി.എസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നിൽ സീറ്റ് ചര്‍ച്ചന്ന് സൂചന.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ നേതൃത്വത്തില്‍ മക്കളായ കര്‍ണാടക ജെ.ഡി.എസ്. അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിയും എച്ച്.ഡി. രേവണ്ണയും അടങ്ങിയ ജെ.ഡി.എസ്. സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റു ചര്‍ച്ചകള്‍ക്കായാണ് സംഘം ഡല്‍ഹിയിലെത്തിയതെന്നാണ് സൂചന.
പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രധാനമായും മൂന്ന് നിര്‍ദേശങ്ങള്‍ വെച്ചെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം എച്ച്.ഡി. ദേവഗൗഡ എക്‌സില്‍ കുറിച്ചത്.
കര്‍ണാടകയിലെ കൊടുഗൊല്ല, അഡവിഗൊല്ല, ഹത്തിഗൊല്ല സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്നും നാളികേര കൃഷിക്ക് പുതിയ നയരേഖ രൂപവത്കരിക്കണമെന്നും കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലെ ഹുത്രി ദുര്‍ഗ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം വിശദീകരിച്ചു.