പാലക്കാട്: പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സർക്കിളും സംയുക്തമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള റെയിൽവേ ക്യാഷ് ഓഫീസിനു സമീപ്പത്തുള്ള യാത്രക്കാരുടെ ഇരിപ്പിടത്തിനടിയിൽ നിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട ഒരു ഷോൾഡർ ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച രീതിയിൽ 8 കിലോ കഞ്ചാവ് കണ്ടെടുത്തു.
ആർപിഎഫ് എസ്ഐ ദീപക്.എ.പി, പാലക്കാട് സർക്കിൾ എക്സൈസ് ഇൻസ്‌പെക്ടർ ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനാ സ൦ഘത്തിൽ, ആർപിഎഫ് എസ്ഐ എ. പി. അജിത് അശോക്, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, കോൺസ്റ്റബിൾ പി.പി.അബ്‌ദുൾ സത്താർ, എക്സൈസ് പ്രിവെൻ്റിവ് ഓഫീസർമാരായ സുരേഷ് കുമാർ, സന്തോഷ്. കെ. എന്നിവരാണുണ്ടായിരുന്നത്.
കഞ്ചാവ് കടത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊ൪ജ്ജിതമാക്കിയതായി ആ൪പിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.