നാനി നായകനായി എത്തിയ പുതിയ ചിത്രമാണ് ഹായ് നാണ്ണാ. മൃണാള്‍ താക്കൂറാണ് നായികയായി എത്തിയിരിക്കുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനി നായകനായ പാൻ ഇന്ത്യൻ ചിത്രമായ ഹായ് നാണ്ണാ വമ്പൻ റിലീസുകളെത്തും മുന്നേ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ ഹായ് നാണ്ണാ 60 കോടി രൂപയിലധികം നേടി കുതിക്കുമ്പോള്‍ ഇന്ത്യയില്‍ ലഭിച്ചത് 41.92 കോടിയാണ്. ഹിഷാം അബ്‍ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തില്‍ കൃഷ്‍ണ കാന്ത് എഴുതിയ വരികളുള്ള ഗാനം നേരത്തെ ഹിറ്റായിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്.
നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ നിര്‍വഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഇ വി വി സതീഷ്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്‍ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആർഒ ശബരിയാണ്.
ഇതിനു മുമ്പ് നാനിയുടേതായി ‘ദസറ’യെന്ന സിനിമയാണ് പ്രദര്‍ശനത്തിന് എത്തിയത്. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ നാനി അവതരിപ്പിച്ചത് ‘ധരണി’യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് ‘വെണ്ണേല’യെന്ന നായികാ വേഷത്തില്‍ ‘ദസറ’യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒധേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും ‘ദസറ’യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *