ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ താഴ്ചയിലേക്ക് ചാടി. പാലക്കാട് സ്വദേശി കോമനാണ് ചാടിയത്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
നീലിമല ഷെഡിന് സമീപത്ത് നിന്നാണ് ഇയാള്‍ താഴേക്ക് ചാടിയത്. ഇരു കാലുകള്‍ക്കും പരിക്കേറ്റ ഇയാളെ പമ്പാ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് കോമന്‍ എന്നാണ് വിവരം.