ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ഇന്ന് രാവിലെ ആയിരുന്നു ചിത്രത്തിന് പാക്കപ്പ് പറഞ്ഞത്. പ്രണവ് മോ​ഹൻലാലും ധ്യാൻ ശ്രീനിവാസനും എംജിആറിന്റെ കട്ടൗട്ടിന് മുന്നിൽ ആവേശത്തോടെ നില്‍ക്കുന്നത് പോസ്റ്ററിൽ കാണാം.
ധ്യാനിന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പോസ്റ്റർ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങിവര്‍ ചേർന്നാണ് പുറത്തിറക്കിയത്. ചിത്രം 2024 ഏപ്രിലില്‍ ലോകമെമ്പാടുമുള്ള തിയറ്റുകളില്‍ റിലീസ് ചെയ്യും. 
വിനീത് ശ്രീനിവസന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ഹൃദയം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാമാനന്ദ്, ഷാൻ റഹ്മാൻ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. വിനീത് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹവും ഒരു പ്രധാന വേഷത്തില്‍ എത്തും. 
മെറിലാൻഡ് സിനിമാസിന്റെ കീഴിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീതസംവിധാനം – അമൃത് രാംനാഥ്, എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ – നിമേഷ് താനൂർ, കോസ്റ്റ്യൂം – ദിവ്യ ജോർജ്, മേക്കപ്പ് – റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് – അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ – വിജേഷ് രവി, ടിൻസൺ തോമസ് എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍‍ത്തകർ. അതേസമയം, ഇന്ത്യയിലെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *