കൊച്ചി:  പുതുവര്‍ഷത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കാമ്പെയിനു തുടക്കം കുറിച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെയുള്ള ജിങ്കിള്‍ ഡീല്‍സില്‍ ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.  ഇലക്ട്രോണിക്‌സ്, അപാരലുകള്‍, യാത്ര, ഗ്രോസറി, ഡൈനിങ് തുടങ്ങി നിരവധി ഇനങ്ങളില്‍ ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുക.  
റിലയന്‍സ്, ഇന്‍ഡിഗോ, റിലയന്‍സ് ഡിജിറ്റല്‍, മെയ്ക്ക് മൈ ട്രിപ്, അജിയോ, ഫിളിപ്കാര്‍ട്ട്, ലൈഫ് സ്റ്റൈല്‍, ലുലു, സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയ പങ്കാളികള്‍ പ്രത്യേക  ഇളവുകള്‍ നല്‍കും.എല്ലാ പ്രായവിഭാഗങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായതും ഇന്ത്യ മുഴുവന്‍ ആഹ്ലാദം പടര്‍ത്തുന്നതുമാണ് തങ്ങളുടെ ഈ ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ എന്ന് ബാങ്കിൻ്റെ റീട്ടെയില്‍ അസറ്റ്‌സ് ആന്റ് കാര്‍ഡ് വിഭാഗം കണ്‍ട്രി മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ കെ ജി ചിത്രഭാനു പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *