കണ്ണൂർ: ഭരണഘടനാ മൂല്യങ്ങൾ തകർക്കുകയും കണ്ണുരിനെ അപമാനിക്കുകയും ഗവർണർ ആരിഫ് ഖാന്റെ നടപടിക്ക് എതിരെ യുത്ത് കോൺഗ്രസ് – എസ് പ്രവർത്തകർ പ്രതിക്ഷേധ കുട്ടായ്മ സംഘടിപ്പിച്ചു.
പ്രസിഡന്റ് സന്തോഷ് കാലായുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ കെഎസ്ആർറ്റിസി ബസ് സ്റ്റാന്റിന് സമീപം നടത്തിയ പ്രതിഷേധ കുട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കോൺഗ്രസ് – എസ് സംസ്ഥാന ജനനൽ സെക്രട്ടറി ഇ.പി.ആർ വേശാല മാസ്റ്റർ ഉദ്‌ഘാടനം നിർവ്വഹിച്ചു. കോൺഗ്രസ് – എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു. ബാബുഗോപിനാഥ് മുഖ്യപ്രസംഗം നടത്തി.
യുത്ത് കോൺഗ്രസ് – എസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.റ്റി ഗോപി കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഷറഫ് പിലാത്തറ, ഐ.എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് എം ഉണ്ണികൃഷ്ണൻ, കെ.എസ്.യു – എസ് സംസ്ഥാന പ്രസിഡന്റ് റെനീഷ് മാത്യു, കർഷക കോൺഗ്രസ്സ് – എസ് സംസ്ഥാന ട്രഷറർ രാജേഷ് മാത്യ, കെ.സി രാമചന്ദ്രൻ, ദിനാകരൻ തോട്ടട, ജില്ലാ ഭാരവാഹികളായ വിപിൻദാസ്, ബാബു ചുളിയാട്, സുമേഷ് പി.കെ, ബാബു ജോസ്, ജെയ്ൻ ആഗസ്റ്റ്യൻ, ബാബു മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലും ഗർണറുടെ നടപടിയിൽ പ്രതിഷേധിച്ച് യുത്ത് കോൺഗ്രസ് എസ് വിവിധ സമരപരിപാടികൾ സംഘടിപ്പിക്കും.