ഗോവയിൽ നിന്നുള്ള ശ്രുതിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഗോവയുടെ തരംഗങ്ങൾ ആസ്വദിക്കുകയാണ് താൻ എന്ന് പറഞ്ഞായിരുന്നു അടിപൊളി ചിത്രങ്ങൾ നടി പോസ്റ്റ്‌ ചെയ്തത്. ചിത്രങ്ങളെല്ലാം നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറിയത്. ഇതെന്റെ ജീവിതമാണ്, ഞാനിത് ഇഷ്ടപെടുന്നുവെന്നും മറ്റൊരു പോസ്റ്റിൽ താരം പറയുന്നുണ്ട്. നിരവധിപേരാണ് ശ്രുതിയുടെ പോസ്റ്റിന് കമന്റുമായി എത്തുന്നത്.
മോഡലിംഗിലൂടെയാണ് ശ്രുതിയുടെ തുടക്കം. പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ആവുകയായിരുന്നു. ഒറ്റ സീരിയല്‍ മത്രമേ ചെയ്തുള്ളൂവെങ്കിലും ശ്രുതി രജനികാന്ത് എന്ന നടി ശ്രദ്ധിയ്ക്കപ്പെടാന്‍ അതിലെ പൈങ്കിളി എന്ന പെങ്ങള്‍ കഥാപാത്രം മാത്രം മതിയായിരുന്നു. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ശ്രുതി ആര്‍ജെ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശരീര വണ്ണം കുറഞ്ഞു എന്ന ബോഡി ഷെയിമിങിനെ സ്ഥിരം നേരിടുന്ന ശ്രുതി അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്.
ചില വേദനകള്‍ വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ്. നിര്‍വീര്യമായ അവസ്ഥയാണ്. ഇത് എന്റെ മാത്രമല്ല. എന്നെപോലെ പലരും ഉണ്ടാവും. കൗണ്‍സിലിംഗ് നല്ലതാണ്. മനസ് തുറന്ന് സംസാരിക്കാന്‍ തയ്യാറാണെങ്കില്‍ കൗണ്‍സിലിംഗ് സഹായകമാകും. ഇങ്ങനെയുള്ള ആളുകളോട് ആത്മാര്‍ഥതയോടെയും സത്യസന്ധതയോടെയും ഇരിക്കുക, എന്ന് തന്റെ ഡിപ്രഷൻ സ്റ്റേജ് പങ്കുവെച്ച് നേരത്തെ താരം പറഞ്ഞിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *