കോ​ട്ട​യം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സ​ര്‍​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ പ​രി​പാ​ടി​യാ​യി അ​ധഃ​പ​തി​ച്ചി​രി​ക്കു​ന്ന ന​വ​കേ​ര​ള​സ​ദ​സ് അ​ടി​യ​ന്തി​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ര്‍ ചെ​യ​ര്‍​മാ​ന്‍ പി.​സി. ജോ​ര്‍​ജ്.
ന​വ​കേ​ര​ള​സ​ദ​സി​ലൂ​ടെ ആ​ളെ​കൂ​ട്ടി ജ​ന​ങ്ങ​ളെ കൊ​ല​യ്ക്കു കൊ​ടു​ക്കാ​നു​ള്ള അ​പ​ക​ട​പ​ര​മാ​യ ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. തി​രു​വ​ന്ത​പു​ര​ത്തെ കോ​വി​ഡ് മ​ര​ണ സം​ഖ്യ സ​ര്‍​ക്കാ​ര്‍ മൂ​ടി​വ​യ്ക്കു​ക​യാ​ണ്.
ജ​ന​ങ്ങ​ളു​ടെ ജീ​വ​നെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​മു​ണ്ടാ​യി​ട്ടും ആ​രോ​ഗ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള മ​ന്ത്രി​മാ​ര്‍ ഊ​രു​ചു​റ്റി ന​ട​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണ്. ന​വ​കേ​ര​ള​യാ​ത്ര നി​ര്‍​ത്തി​വ​ച്ച് നാ​ടി​നെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന വി​പ​ത്തി​നു ത​ട​യി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക​ണ​മെ​ന്നും പി.​സി. ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed