കൊച്ചി: കാക്കനാട് വന്‍ തോതില്‍ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളികളായ രണ്ടു പേര്‍ കാക്കനാട് പോലീസ് അറസ്റ്റ് ചെയ്തു.12 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
നാട്ടില്‍ നിന്ന് 15 കിലോ വീതം കഞ്ചാവ് ബാഗുകളിലാക്കി ട്രെയിനില്‍ കൊണ്ടുവന്ന് കാക്കനാട് ഭാഗങ്ങളില്‍ കച്ചവടം നടത്തിവരികയായിരുന്നു പ്രതികള്‍. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അസ്‌റാഫുള്‍ ഇസ്ലാം, മകന്‍ സരിഫുള്‍ ഷേക്ക് (26) എന്നിവരാണ് വാഴക്കാലയില്‍ അറസ്റ്റിലായത്.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ കാക്കനാട്, എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കാക്കനാട് മലയപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയില്‍ മുര്‍ഷിദാബാദ് സ്വദേശി ഫജലുല്‍ ഹക്ക്, മകന്‍ അബു ഹനീഫ് (35) എന്നിവരെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടി.