തിരുവനന്തപുരം: ഭീരുവായ മുഖ്യമന്ത്രി എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയിൽ പരിഹാസവുമായി പിണറായി വിജയൻ. തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്നായിരുന്നു മറുപടി. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാമെന്നും പിണറായി വിജയൻ പറഞ്ഞു.
നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന് ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളിൽ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തിൽ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പോയതാണ്.
സതീശന്റെ പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം, അവരുടെ പ്രതാപ കാലത്ത് പോലീസിനെ കൂടെ നിർത്തി ഗുണ്ടകൾ വഴിനീളെ ആക്രമണം അഴിച്ചുവിട്ടിരുന്ന കാലം. ആ കാലത്തും ഞാൻ അതിലെ നടന്നിട്ടുണ്ട് സതീശാ.
അത് മനസിലാക്കിക്കോ. മാലൂർ പഞ്ചായത്തിലെ തോലമ്പ്ര വെച്ചായിരുന്നു അത്. ആ ബസാറിലൂടെ നടന്ന് പോകുമ്പോൾ എന്റെ നേരെ തോക്ക് ചൂണ്ടിയ സംഭവമുണ്ടായി. വെടിയൊന്നും വച്ചില്ല. ഞാൻ അതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അന്നത്തെ ഡിവൈഎസ്പി എന്നോട് പറഞ്ഞത് അത് കളിത്തോക്കായിരുന്നെന്നാണ്. – മുഖ്യമന്ത്രി പറഞ്ഞു