തിരുവനന്തപുരം: സർക്കാർ- ഗവർണർ പോര് ഇനിയുണ്ടാവില്ലെന്നും തർക്കം തീർക്കാർ ഇരുകൂട്ടർക്കുമാമെന്നും സ്പീക്കർ എ.എൻ. ഷംസീർ. സഭയും ഗവർണറും തമ്മിൽ തെരുവുയുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസം. അങ്ങനെയൊരു തെരുവുയുദ്ധത്തിലേക്ക് പോകുന്നതിനോട് യോജിപ്പില്ല. അങ്ങനെയൊരു ഏറ്റുമുട്ടലിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും സ്പീക്കർ പറഞ്ഞു.