റിയാദ്- സൗദി വിസാ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഏകീകൃത ദേശീയ വിസാ പ്ലാറ്റ്‌ഫോം വിദേശ മന്ത്രാലയം ആരംഭിച്ചു. കെ.എസ്.എ വിസ എന്ന പേരിലുള്ള പുതിയ പ്ലാറ്റ്‌ഫോം രണ്ടാമത് ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറത്തില്‍ എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് വിദേശ മന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര, ഉംറ, തൊഴില്‍ ലക്ഷ്യത്തോടെയുള്ള വിസിറ്റ് വിസ, ഹജ് വിസ, തൊഴില്‍ വിസ തുടങ്ങി എല്ലായിനത്തിലും പെട്ട വിസാ നടപടികള്‍ എളുപ്പമാക്കാന്‍ 30 ലേറെ സര്‍ക്കാര്‍ മന്ത്രാലയങ്ങളെയും അതോറിറ്റികളെയും സ്വകാര്യ മേഖലാ സ്ഥാപനങ്ങളെയും വിസാ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
VIDEO വെറുപ്പ് പരത്തുന്ന കാലത്തെ ഹൃദയം കവരുന്ന കാഴ്ച, യൂസഫലിയുടെ വീഡിയോ ആഘോഷിച്ച് സോഷ്യല്‍ മീഡിയ
ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉന്നമിട്ട് വിസാ നടപടികള്‍ എളുപ്പമാക്കാനാണ് പുതിയ വിസാ പ്ലാറ്റ്‌ഫോമിലൂടെ വിദേശ മന്ത്രാലയം ലക്ഷ്യമിടുന്നത്. സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വിസ ഇഷ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നു എന്നത് പ്ലാറ്റ്‌ഫോമിന്റെ പ്രധാന പ്രത്യേകതയാണ്. സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്താനും ലഭ്യമായ വിസകളെ കുറിച്ച് അറിയാന്‍ സന്ദര്‍ശകരെ സഹായിക്കുന്ന സ്മാര്‍ട്ട് സെര്‍ച്ച് എന്‍ജിനും പ്ലാറ്റ്‌ഫോമില്‍ അടങ്ങിയിരിക്കുന്നു. വിസാ വ്യവസ്ഥകളും വിസാ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ചും അറിയാനും, വിസകള്‍ അവലോകനം ചെയ്യാനും വീണ്ടും അപേക്ഷിക്കലും എളുപ്പമാക്കുന്ന സന്ദര്‍ശക പ്രൊഫൈല്‍ തയാറാക്കാനും പുതിയ പ്ലാറ്റ്‌ഫോമില്‍ സൗകര്യങ്ങളുണ്ട്. വിവരങ്ങളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും പ്ലാറ്റ്‌ഫോമിന്റെ കാര്യക്ഷമത ഉയര്‍ത്താനും നിര്‍മിതബുദ്ധിയും നൂതന സാങ്കേതികവിദ്യകളും പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നുണ്ടെന്നും അബ്ദുല്‍ഹാദി അല്‍മന്‍സൂരി പറഞ്ഞു.
ഭാഗ്യമുണ്ടെങ്കില്‍ ഗള്‍ഫില്‍ എവിടെയുമെത്താം; പ്രവാസ അനുഭവം പങ്കുവെച്ച് എന്‍.എ.നെല്ലിക്കുന്ന്
ഗുണഭോക്താവിന് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങള്‍ വികസിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശ മന്ത്രാലയം പുതിയ വിസാ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൗദി അറേബ്യയുടെ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഒരു ദേശീയ പങ്കാളിത്ത പ്ലാറ്റ്‌ഫോം ആണിത്. വിസിറ്റ്, ട്രാന്‍സിറ്റ് വിസകള്‍ക്കുള്ള വ്യവസ്ഥകളും വിസാ അപേക്ഷാ നടപടിക്രമങ്ങളും ഒന്നാണ്.
പ്രണയിനിക്ക് പ്രായമായില്ല; മലപ്പുറത്ത് കാമുകന്‍ ജയിലിലായി
ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവ് ഏകീകൃത സൗദി അറേബ്യയുടെ പ്രഖ്യാപനം നടത്തിയ ശേഷം 92 വര്‍ഷത്തിലേറെ മുമ്പ് ഇഷ്യു ചെയ്ത വിസയുടെ ഫോട്ടോ പുതിയ വിസാ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ അബ്ദുല്‍ഹാദി അല്‍മന്‍സൂരി പ്രദര്‍ശിപ്പിച്ചു. അന്ന് വിസ ഇഷ്യു ചെയ്യാന്‍ 45 ദിവസത്തിലേറെ സമയം എടുത്തിരുന്നു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഫലമായി ഇപ്പോള്‍ 60 സെക്കന്റിനകം ഏകീകൃത വിസാ പ്ലാറ്റ്‌ഫോം വഴി വിസ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗുണഭോക്താവിന് സംയോജിതവും തടസ്സമില്ലാത്തതുമായ അനുഭവം പ്രദാനം ചെയ്യുന്നതിന് ഡിജിറ്റല്‍ വികസന ദിശയിലെ പ്രയാണം തുടരാന്‍ പുതിയ വിസാ പ്ലാറ്റ്‌ഫോമിലൂടെ വിദേശ മന്ത്രാലയം ലക്ഷ്യമിടുന്നു. ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത് എളുപ്പമാക്കുന്നതില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രധാനമാണ്. മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും അതിവേഗ സേവനങ്ങള്‍ നല്‍കാന്‍ ഡിജിറ്റല്‍ വര്‍ക്ക് സിസ്റ്റം വികസിപ്പിക്കാന്‍ മന്ത്രാലയം ശ്രമിക്കുന്നു. സര്‍ക്കാര്‍ വിസ വഴി 50 ലേറെ സര്‍ക്കാര്‍ ഏജന്‍സികളെയും സ്വകാര്യ മേഖലകളെയും ശാക്തീകരിക്കാന്‍ ഏകീകൃത വിസാ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നു. സൗദിയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എളുപ്പത്തില്‍ വിസ അനുവദിക്കുന്നതിന് നിരവധി സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് വിസാ പ്ലാറ്റ്‌ഫോം വിപുലമായതും ഏകീകൃതവുമായി സംവിധാനങ്ങളും നല്‍കുന്നതായി അസിസ്റ്റന്റ് വിദേശ മന്ത്രി പറഞ്ഞു.
2023 December 19Saudisadui visaksavisatitle_en: Saudi Visas Now Easier; Visa within 60 seconds