ഹൈദരാബാദ്: തെലങ്കാനയിലെ മക്ലൂര്‍സില്‍ സ്വത്ത് തട്ടിയെടുക്കാന്‍ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി ഇരുപതുകാരന്‍.  മക്ലൂര്‍ സ്വദേശിയായ മംഗളി പ്രസാദിന്റെ രണ്ട് കുട്ടികളും സഹോദരിമാരും ഉള്‍പ്പെടുന്ന കുടുംബമാണ് കൊല്ലപ്പെട്ടത്. 
നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ട്. നിസാമാബാദ്-കാമറെഡ്ഡി പാതയിലെ വനമേഖലയില്‍ വച്ചാണ് പ്രസാദിനെ കൊലപ്പെടുത്തിയത്. പ്രസാദിന്റെ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ബസറയിലെ നദിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പ്രസാദിന്റെ സഹോദരിമാരെയും മക്കളെയും പ്രതി കൊലപ്പെടുത്തി.  സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *