ഈ ക്രിസ്മസിന് തിയേറ്ററില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങളാണ്. മലയാളത്തില്‍ നിന്നും മോഹന്‍ലാലിന്റെ ‘നേര്’ ആണ് ക്രിസ്മസ് റിലീസ് ആയി ആദ്യം എത്തുന്ന ചിത്രം. ഡിസംബര്‍ 21ന് നേര് തിയേറ്ററുകളില്‍ എത്തും. ഡിസംബര്‍ 21ന് ഷാരൂഖ് ഖാന് ചിത്രം ‘ഡങ്കി’യും തിയേറ്ററുകളിലെത്തും. ഇതിന് പിന്നാലെ ഡിസംബര്‍ 22ന് ആണ് ‘സലാര്‍’ പ്രേക്ഷകര്‍ക്ക് മുന്പില് എത്തുന്നത്. എന്നാല്‍ കേരളത്തില്‍ റെക്കോര്‍ഡ് ഇടാന്‍ പോകുന്നത് സലാര്‍ ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്വലിയ സ്വീകാര്യതയാണ് സലാറിന് ലഭിക്കുന്നത്.
മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ സലാറിന്റെയും ഡങ്കിയുടെയും ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുകയാണ്. സലാറിന് ഇതുവരെ എല്ലാ ഭാഷകളിലുമായി 6.01 കോടി രൂപ നേടിയതായി വ്യവസായ ട്രാക്കര്‍ സാക്നില്‍ക് പറയുന്നു. ലിസ്റ്റുചെയ്ത 4,338 ഷോകളിലായി 2,47,572 ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്. ഹിന്ദിയില്‍ മാത്രം റിലീസ് ചെയ്യുന്ന ഡങ്കി, രാജ്യവ്യാപകമായി 9,681 ഷോകള്‍ക്കായി 2,52,207 ടിക്കറ്റുകള്‍ വിറ്റ് 7.39 കോടി രൂപ നേടി. സലാറിന്റെ അഡ്വാന്‍സ് ബുക്കിംഗ് ബിസിനസ് പ്രധാനമായും അതിന്റെ തെലുങ്ക് പതിപ്പാണ് നയിക്കുന്നത്, 3.5 കോടി രൂപയാണ് ഇതിനോടകം നേടിയത്. ഹിന്ദി പതിപ്പിന് 1.1 കോടി രൂപയും മലയാളം പതിപ്പിന്, ഇതുവരെ 905 ഷോകളിലായി 65,809 ടിക്കറ്റുകളും (98 ലക്ഷം രൂപ) വിറ്റു, ചിത്രത്തിന്റെ തമിഴ് പതിപ്പിന് 9,446 ടിക്കറ്റുകളും (12 ലക്ഷം രൂപ) കന്നഡ പതിപ്പിന് 4,673 ടിക്കറ്റുകളും (9.9 രൂപ) വിറ്റുകഴിഞ്ഞു. പ്രഭാസ് നായകനാകുന്ന സലാറിലെ പുതിയ ട്രെയ്ലര് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര് പുറത്തു വിട്ടത്. കെജിഎഫ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് സലാറിനായി ആരാധകരും ആവേശത്തിലാണ്. ഡിസംബര്‍ 22ന് ലോകമൊട്ടാകെ ചിത്രം റിലീസ് ചെയ്യും. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതുകൊണ്ടുതന്നെ മലയാളികള്‍ക്കും ആഘോഷിക്കാന്‍ വകയുണ്ട്.
വര്‍ദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ദേവ എന്ന കഥാപാത്രത്തെ പ്രഭാസും അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ സീസ്ഫയര്‍ ആണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. സൗഹൃദകഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാര്‍ പാര്‍ട്ട് 1- സീസ്ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.