ദുബായ്: യുഎഇയുടെ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് വാർഷിക സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും.
അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളെയാണ് ഇത് ബാധിക്കുകയെന്ന് യുഎഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആന്റ് എമിറേറ്റൈസേഷൻ അറിയിച്ചു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ വിദഗ്ധ പദവികളിൽ 2 ശതമാനം സ്വദേശിവത്കരണം എന്ന വാർഷിക ലക്ഷ്യമാണ് ഈ വർഷം അവസാനത്തോടെ നടപ്പിലാക്കേണ്ടത്. ഇത് സംബന്ധിച്ച് ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഇതുവരെ സ്വദേശിവത്കരണം പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് നാഫിസ് സംവിധാനത്തിലൂടെ എമിറാത്തി ജീവനക്കാരെ കണ്ടെത്താൻ സാധിക്കും. എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി എമിറാത്തി ജീവനക്കാരെ നിയമിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്കെതിതെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *