റിയാദ്- ലോക മലയാളി വിദ്യാർഥികളുടെ അറിവുത്സവമായി മലർവാടിയും സ്റ്റുഡന്റ്‌സ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന  ലിറ്റിൽ സ്‌കോളർ പ്രശ്‌നോത്തരി മത്സരത്തിന്റെ രജിസ്‌ട്രേഷൻ നാളെ (ഡിസംബർ 20) അവസാനിക്കുമെന്ന് സൗദിതല കർമസമിതി ജനറൽ കൺവീനർ അറിയിച്ചു. സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ നാളെ തന്നെ രജിസ്‌ട്രേഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. റോബോട്ടടക്കം 40 ലക്ഷം രൂപയുടെ മൂല്യമുള്ള സമ്മാനങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. മുന്നൂറ് ഇന്ത്യൻ രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ലിറ്റിൽ സ്‌കോളർ വെബ് പോർട്ടലിൽ നൽകിയിട്ടുള്ള പേമെന്റ് ലിങ്ക് വഴി രജിസ്‌ട്രേഷൻ ഫീസ് അടക്കുന്നതോട് കൂടിയാണ് രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാവുക.
ആദ്യഘട്ട മത്സരം ജനുവരി 12-ന് ഓൺലൈനിലൂടെ നടക്കുന്നതാണ്.  സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ഗ്രേഡ് മൂന്ന് മുതൽ ഗ്രേഡ് 12 വരെയുള്ള മലയാളി വിദ്യാർഥികൾക്കായിരിക്കും ലിറ്റിൽ സ്‌കോളർ പ്രശ്‌നോത്തരി. അറിവിന്റെ പുതിയ ചെപ്പുകൾ തുറക്കുവാനും പുതിയ ആശയങ്ങൾ പങ്കു വെക്കുവാനും വലിയ അവസരങ്ങൾ നൽകുന്നതായിരിക്കും ഈ വൈജ്ഞാനികാഘോഷം.
ആദ്യഘട്ട ഓൺലൈൻ മത്സരത്തിൽ ഓരോ കാറ്റഗറിയിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന നിശ്ചിത എണ്ണം പേർ പ്രൊവിൻസ് തലത്തിൽ നടക്കുന്ന രണ്ടാംഘട്ട ഓഫ് ലൈൻ മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹാരാകും. 80 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്ന എല്ലാ കുട്ടികൾക്കും അതത് പ്രവിശ്യകളിൽ നിന്ന് സമ്മാനവും പങ്കെടുക്കുന്ന മുഴുവൻ പേർക്കും മീഡിയ വൺ ലിറ്റിൽ സ്‌കോളർ സർട്ടിഫിക്കറ്റും നൽകുന്നതാണ്. 
ജനുവരിയിൽ നടക്കുന്ന രണ്ടാംഘട്ട  മത്സരത്തിൽ ജൂനിയർ, സബ് ജൂനിയർ കാറ്റഗറിയിൽ പ്രോവിൻസിൽ നിന്ന് ഒന്നാം സ്ഥാനത്ത് എത്തുന്നവർ ഓൺലൈനിൽ നടക്കുന്ന ഗ്ലോബൽ മത്സരത്തിൽ പങ്കെടുക്കും. 
സീനിയർ കാറ്റഗറിയിൽ പ്രോവിൻസിൽ നിന്ന് ഒന്നും, രണ്ടും സ്ഥാനത്ത് എത്തുന്നവർ ഓൺലൈനിൽ നടക്കുന്ന ഗ്ലോബൽ മത്സരത്തിൽ പ്രൊവിൻസിനെ പ്രതിനിധീകരിക്കുന്ന ടീമായിട്ടായിരിക്കും പങ്കെടുക്കുക.  നാട്ടിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് വിജയികളെ കണ്ടെത്തുന്നത് അവസാന ഘട്ട മത്സരത്തിൽ വിജയിക്കുന്ന സീനിയർ വിഭാഗത്തിൽ നിന്നാണ്. പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്‌കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ കൈപ്പിടിച്ചു നടത്തുന്നതാണ് ലിറ്റിൽ സ്‌കോളർ. പ്രവാസ ലോകത്തെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഈ വിജ്ഞാനോത്സവത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. littlescholar.mediaoneonline.com ലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
2023 December 19Saudititle_en: malarvadi little scholar

By admin

Leave a Reply

Your email address will not be published. Required fields are marked *