തിരുവല്ല: ടി.കെ. റോഡിലെ മഞ്ഞാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികരായ തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ ജി.എസ്. ഭവനില്‍ ശ്യാം രാജ് (29), കോട്ടയം കറുകച്ചാല്‍ പച്ചിലമാക്കല്‍ പടിക്കപ്പറമ്പില്‍ ജോസഫിന്‍റെ മകന്‍ പോള്‍സണ്‍ (34) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെ മാര്‍ത്തോമ്മാ സേവികാസംഘം സ്‌കൂളിന് സമീപത്തെ വളവിലായിരുന്നു അപകടം സംഭവിച്ചത്.
എതിര്‍ദിശയിലെത്തിയ വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാന്‍റീന്‍ ജീവനക്കാരാണ് മരിച്ച ശ്യാം രാജും പോൾസണും.   

By admin

Leave a Reply

Your email address will not be published. Required fields are marked *