ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തന്റെ നിര്‍ദേശിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ആദ്യം എല്ലാവരും ജയിക്കണമെന്നും പ്രധാനമന്ത്രി ആരാകുമെന്നത് പിന്നീടുള്ള കാര്യമാണെന്നും ഖാർഗെ പറഞ്ഞു.
“ഇൻഡ്യ സഖ്യത്തിന്റെ വിജയത്തിനാണ് ആദ്യ മുൻഗണന. ആരാകും പ്രധാനമന്ത്രിയെന്ന ചർച്ച പിന്നീടാകാം. അവിടെ മതിയായ എംപിമാരില്ലെങ്കിൽ പിന്നെ പ്രധാനമന്ത്രി ചർച്ചകൊണ്ട് എന്ത് കാര്യം?. നമുക്ക് ആദ്യം ഭൂരിപക്ഷം നേടിയെടുക്കാൻ ശ്രമിക്കാം. അതിന് ശേഷം കാര്യങ്ങൾ ജനാധിപത്യപരമായി തീരുമാനിക്കാം’ -ഖാർഗെ പറഞ്ഞു.
ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയാണ് ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. ഈ നിർദേശത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പടെയുള്ള ചില നേതാക്കളും പിന്തുണച്ചു.