ഞായറാഴ്ച സൂററ്റിൽ ഉദ്‌ഘാടനം ചെയ്ത ” Surat Diamond Bourse”
സവിശേഷതകൾ ……
15 നിലകളുളള Interconnected ആയ 9 ടവറുകൾ..
4500 വിശാലമായ ഓഫിസുകൾ…
3500 കോടിയുടെ നിർമ്മാണച്ചെലവ് ..
ഡയമണ്ട് നിർമ്മാണത്തിനും ട്രേഡിംഗിനുമായി ONE STOP HUB..
ലോകത്തെ 92 % നാച്ചുറൽ ഡയമണ്ടും നിർമ്മിക്കുന്നത് ഇന്ത്യയിലെ സൂററ്റിലാണ് ..
35.54 ഏക്കറിൽ 67 ലക്ഷം ചതുരശ്ര അടി നിർമ്മിതിയുള്ള ലോകത്തെ ഏറ്റവും വലിയ ഓഫീസ് കോംപ്ലെക്സ് എന്ന നിലയിൽ ഇത് ഗിന്നിസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.
65 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള അമേരിക്കയിലെ പെന്റഗൺ ആയിരുന്നു ഇതുവരെ ഈ റിക്കാർഡ് നിലനിർത്തിപ്പോന്നത്.
Surat Diamond Bourse ലാകെ 131 ലിഫ്റ്റുകളുണ്ട്.അവയുടെ സ്പീഡ് സെക്കൻഡിൽ 3 മീറ്ററാണ്.
ഒരു ലക്ഷം ചതുരശ്ര അടിയുള്ള 4500 ഓഫീസ് സ്‌പേസുകളാണുള്ളത്..
ഡൽഹിയിലെ ആർക്കിടെക്റ്റുകളായ സോണാലി ,മാണിത് രസ്തോഗി എന്നിവരുടെ കമ്പനിയായ Morphogenesis ആണ് ഈ ടവറുകൾ നിർമ്മിച്ചത്.
ഒരു ദിവസം 65000 ആളുകൾക്ക് വന്നുപോകാവുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിട്ടുള്ളത്..
ഇവിടം ഞായറാഴ്ച മുതൽ ഹൈ സെക്യൂരിറ്റി സോൺ ആണ്.