തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി ഡോ. കെ.ടി ജലീല്‍ എംഎല്‍എ. ഗവര്‍ണറെ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്നും കെ.ടി ജലീല്‍ പറഞ്ഞു.കേരളത്തിലെ സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം. സംഘിവല്‍ക്കരണത്തെ പ്രതിരോധിക്കാന്‍ പോരാട്ട ഭൂമികയില്‍ നിലയുറപ്പിച്ച എസ്.എഫ്ഐ ചുണക്കുട്ടികള്‍ക്ക് അഭിവാദ്യങ്ങളെന്നും ജലീല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
എസ്.എഫ്ഐയുടെ കരിങ്കൊടി സമാധാനപരവും കെ.എസ്.യുവിന്റേത് ആത്മഹത്യാ സ്‌ക്വാഡും ആണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും എസ്എഫ്ഐക്കാര്‍ക്ക് പൊലീസ് ഒരു ഫീഡിങ് ബോട്ടില്‍ കൂടി കൊടുത്താല്‍ നല്ലതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഗണ്മാന്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ആയുധം ആണ് ഉപയോഗിച്ചത്. എസ്.എഫ്.ഐ – ഗവര്‍ണര്‍ പ്രഹസനം ആളുകള്‍ കാണുന്നുണ്ട്. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ട്. ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കച്ചങ്ങാതിമാരാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *