ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിന് മലയാളത്തിലും ആരാധകർ ഒട്ടും കുറവില്ല.നല്ലൊരു വിഭാഗം മലയാളി പ്രേക്ഷകരുടെ സ്വപ്ന സുന്ദരിയാണ് സണ്ണി. മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലൂടെ സണ്ണിലിയോൺ നേരത്തെ മലയാളത്തിൽ വരവറിയിച്ചിരുന്നു. ഇപ്പോഴിതാ താരം വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
ഇത്തവണ സിനിമയല്ല വെബ് സീരിസിലൂടെയാണ് സണ്ണി ലിയോൺ മലയാളത്തിലെത്തിയിരിക്കുന്നത്.’പാൻ ഇന്ത്യൻ സുന്ദരി’ എന്നാണ് സീരിസിന്റെ പേര്. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ ആണ് സീരീസ് പ്രദർശനത്തിന് എത്തിക്കുക. എച്ച്ആർ പ്രൊഡക്ഷ്‍സിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന സീരീസിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ.