നടൻ സാമന്ത ഞായറാഴ്ച തന്റെ ആരാധകർക്കായി ഒരു ചോദ്യോത്തര പരിപാടി നടത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് സാമന്ത ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തീര്‍ത്തും രസകരമായ ചില ചോദ്യങ്ങളും ഉത്തരങ്ങളും ഈ പരിപാടിയില്‍ ഉണ്ടായി. 
ഞായറാഴ്ച ചിന്തകള്‍ എന്താണ് എന്നാണ് സാമന്ത ആദ്യം ചോദിച്ചത്. ഏറ്റവും മോശമായ വർഷം അവസാനിക്കുകയാണ് എന്നാണ് ഇതിന് ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് മറുപടി നല്‍കിയത്. “എനിക്ക് അങ്ങനെ തോന്നുന്നു” എന്നാണ് സാമന്ത മറുപടി നല്‍കിയത്. 
“നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ?” എന്നാണ് ഒരാള്‍ ചോദിച്ചത്. അവൾ പറഞ്ഞു, “അതെ” എന്നായിരുന്നു സാമന്തയുടെ മറുപടി. “വരാനിരിക്കുന്ന വർഷത്തേക്ക് നിങ്ങൾ ഏറ്റവും ആഗ്രഹിക്കുന്ന കാര്യം എന്താണ്” എന്നാണ് ഒരാള്‍ ചോദിച്ചത് അതിന് സാമന്ത നല്‍കിയ മറുപടി “നല്ല ആരോഗ്യം” എന്നാണ്. 
മൈസ്റ്റൈറ്റിസ് എന്ന രോഗം കുറേക്കാലമായി സാമന്തയെ വേട്ടയാടുന്നുണ്ട്. അടുത്തിടെ ഈ രോഗത്തിന്‍റെ ചികില്‍സയ്ക്കായി വലിയൊരു ഇടവേള സിനിമ രംഗത്ത് നിന്നും സാമന്ത എടുത്തിരുന്നു. ഇതും മനസില്‍ വച്ചായിരിക്കാം സാമന്തയുടെ മറുപടി എന്നാണ് ആരാധകര്‍ കരുതുന്നത്. 
ഇതേ സെഷനില്‍ ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവിന്‍റെ ചോദ്യവും അതിന് സാമന്ത നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. “നിങ്ങൾ വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ?” എന്നായിരുന്നു ആ ചോദ്യം സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒരു മോശം ഇന്‍വെസ്റ്റ്മെന്‍റായിരിക്കും എന്നാണ് ചിരിക്കുന്ന ഇമോജിയോടെ സാമന്ത നല്‍കിയ മറുപടി. വിവാഹമോചന നിരക്ക് സംബന്ധിച്ച കണക്കുകളും സാമന്ത ഈ മറുപടിയില്‍ ചേര്‍ത്തിട്ടുണ്ട്. 
2017 ല്‍ നടന്‍  നാ​ഗ ചൈതന്യയെ വിവാഹം കഴിച്ച സാമന്ത. രണ്ട് വർഷം മുൻപ് ആണ് നടനില്‍ നിന്നും വിവാഹ മോചനം നേടിയിരുന്നു. ഖുഷിയാണ് അവസാനമായി സാമന്ത അഭിനയിച്ച ചിത്രം. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകനായി എത്തിയത്. ചിത്രം ബോക്സോഫീസില്‍ അത്യവശ്യം വിജയമായിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *