കോട്ടയം: മദ്യലഹരിയില്‍ അയല്‍വാസികളുടെ വീടുകള്‍ തീവച്ചു നശിപ്പിച്ച പ്രതി പിടിയില്‍. സംഭവത്തില്‍ മാത്യു സ്‌കറിയ(ഷിബു) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. റോഡിന്റെ പുറമ്പോക്കില്‍ താമസിച്ചിരുന്ന അമ്മിണിയുടെയും വിജയന്റെയും കിടപ്പാടവും മുറുക്കാന്‍ കടയുമാണ് വണ്ടിയിടിപ്പിച്ചും തീവച്ചും ഇയാള്‍ നശിപ്പിച്ചത്.
അക്രമത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ചങ്ങനാശേരി- വാഴൂര്‍ റോഡു പുറമ്പോക്കിലാണ് വിജയന്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് വിജയന്‍ താമസിച്ച ഷെഡ്ഡും കടയും വണ്ടിയിടിപ്പിച്ച് തകര്‍ത്തത്. ഇതിനു പിന്നാലെ തൊട്ടടുത്ത് റോഡു പുറമ്പോക്കില്‍ താമസിക്കുന്ന അമ്മിണിയുടെ ഷെഡ്ഡും തീവച്ചു നശിപ്പിച്ചു.
ഷെഡ്ഡിലുണ്ടായിരുന്ന നായക്കുട്ടികളിലൊന്ന് വെന്തു ചത്തു. മറ്റൊന്നിന് ഗുരുതര പൊള്ളലേറ്റു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പ്രതിയുമായി ഒരു വൈരാഗ്യവുമില്ലെന്ന് വിജയന്‍ പറയുന്നത്.