പൂനെ: തനിക്ക് പ്രായമായിട്ടില്ലെന്നും ചില ആളുകളെ നേരെയാക്കാനുള്ള ശക്തി തനിക്കുണ്ടെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പൂനെയിലെ ഹവേലി തഹ്‌സിലിലെ ചാർകോളിയിൽ നടന്ന ഒരു കാളവണ്ടി മത്സരത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“എനിക്ക് ഒരു പരാതിയുണ്ട്. നിങ്ങളുടെ പ്രസംഗങ്ങളിൽ പലപ്പോഴും എനിക്ക് 83-84 വയസ്സായതായി പറയുന്നു. എനിക്ക് വയസ്സായിട്ടില്ല. ചിലരെ നേരെയാക്കാനുള്ള ശക്തി എനിക്കിപ്പഴുമുണ്ട്“ ശരദ് പവാർ പറഞ്ഞു.
തന്റെ അമ്മാവന് പ്രായമായെന്നും പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കാൻ അടുത്ത തലമുറയ്ക്ക് വഴിയൊരുക്കണമെന്നും അജിത് പവാർ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം.
അജിത് പവാറും എട്ട് എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിൽ ചേർന്നതിനെത്തുടർന്നാണ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി പിളർന്നത്. 
കായികം കർഷകർക്ക് സംതൃപ്തിയും ആത്മവിശ്വാസവും നൽകുന്നുണ്ടെന്ന് ശരദ് പവാർ പറഞ്ഞു. അധികാരത്തിലിരിക്കുന്നവർക്ക് കർഷകരോട് യാതൊരു മമതയുമില്ലെന്നും ഉള്ളി ഉൾപ്പെടെയുള്ള ചില ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധനം പോലുള്ള തീരുമാനങ്ങളുടെ ഉദാഹരണങ്ങളും അദ്ദേഹം പറഞ്ഞു. കർഷകരെ സഹായിക്കുന്നതിനു പകരം സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *