പത്തനംതിട്ട: പന്തളത്ത് നിന്നും മൂന്ന് സ്കൂൾ വിദ്യാർഥിനികളെ കാണാനില്ലെന്ന് പരാതി. പന്തളം ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് കാണാതായത്.
പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന അർച്ചന സുരേഷ്, ദിയ ദിലീപ്, അനാമിക എന്നീ വിദ്യാർഥിനികളെയാണ് കാണാതായത്. രാവിലെ സ്കൂളിലേയ്ക്ക് പോയ കുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്തതിനെ തുടർന്ന് ബാലാശ്രം അധികൃതർ പന്തളം പോലീസിൽ പരാതി നല്‍കുകയായിരുന്നു.
പരാതിയിൽ പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04734-252222. എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.