ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ‘തുണ്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ – ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ – സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്.
തല്ലുമാല, അയൽവാശി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ ഒരുക്കുന്ന ‘തുണ്ടി’ൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിർമ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ഗോപി സുന്ദർ ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ – സംഭാക്ഷണം ഒരുക്കുന്നത് സംവിധായകൻ റിയാസ് ഷെരീഫ്, കണ്ണപ്പൻ എന്നിവർ ചേർന്നാണ്. ഫെബ്രുവരി 16 ന് ‘തുണ്ട്’ തിയറ്ററുകളിൽ എത്തും.
എഡിറ്റിംഗ് – നമ്പു ഉസ്മാൻ, ലിറിക്‌സ് – മു.രി, ആർട്ട് – ആഷിഖ്.എസ്, സൗണ്ട് ഡിസൈൻ – വിക്കി കിഷൻ, ഫൈനൽ മിക്സ് – എം. ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കണ്ട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, കൊസ്റ്റും – മാഷർ ഹംസ, മേക്കപ്പ് – റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി – ഷോബി പോൾരാജ്, ആക്ഷൻ – ജോളി ബാസ്റ്റിന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്ടർ – ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽ – രോഹിത് കെ സുരേഷ്, വിതരണം – സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റജി – ഒബ്‌സ്ക്യൂറ എന്റർടെയ്‌ൻമെന്റ്, ഡിസൈൻ – ഓൾഡ്മങ്ക് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

By admin

Leave a Reply

Your email address will not be published. Required fields are marked *