കൊച്ചി: രാജ്യത്തെ മുൻനിര കോൺക്രീറ്റ് ഉപകരണ നിർമ്മാതാക്കളായ എജാക്‌സ് എഞ്ചിനീയറിംഗ് സ്വന്തം  നിലയ്ക്ക് വികസിപ്പിച്ചെടുത്ത 3ഡി  കോൺക്രീറ്റ് പ്രിന്റിംഗ് മെഷീൻ പുറത്തിറക്കി. ഇതോടെ 3ഡി കോൺക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യയിലേക്ക് കമ്പനി ചുവടുവച്ചു.
350 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട് മൂന്നു ദിവസം കൊണ്ട് നിർമ്മിച്ച് കമ്പനി പുതിയ സാങ്കേതികവിദ്യയുടെ പ്രദർശനം ഇതിനകം നടത്തിയിട്ടുണ്ട്.  പരമ്പരാഗത രീതിയിൽ സമാനമായ വീട് നിർമ്മിക്കാൻ മാസങ്ങൾ വേണമെന്നിരിക്കെ എജാക്‌സ് 3ഡി കോൺക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യ അതിവേഗം, ചെലവ് വളരെ കുറഞ്ഞ, പരിസ്ഥിതി സുസ്ഥിര ബദലാണ് മുന്നോട്ടുവയ്ക്കുന്നത്.ബഹുജന ഭവന ലക്ഷ്യങ്ങൾ കൈവരിക്കാൻ സർക്കാരിനെ സഹായിക്കുന്നതാണ്  എജാക്‌സിന്റെ പുതിയ സാങ്കേതിക വിദ്യ.  വീടുകൾക്ക് പുറമെ, വില്ലകൾ, പോസ്റ്റ് ഓഫീസുകൾ, ഫയർസ്റ്റേഷനുകൾ, ശിൽപങ്ങൾ തുടങ്ങി വ്യത്യസ്‌ത ഘടനകൾ നിർമ്മിക്കുന്നതിലടക്കം വിപുലമായ സാധ്യതകളാണ് എജാക്‌സ് 3ഡി കോൺക്രീറ്റ് പ്രിന്റിംഗ് സാങ്കേതിക വിദ്യ  ആഗോളതലത്തിൽതന്നെ ഒരുക്കുന്നത്.
വർദ്ധിത ശേഷിയിൽ, കൂടുതൽ മെച്ചപ്പെടുത്തിയ മോഡലുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സ്വാശ്രയത്വവും പുതുമയുമാണ് കമ്പനിയുടെ മൂല്യങ്ങളെന്ന് എജാക്‌സ് എഞ്ചിനീയറിംഗ് എംഡിയും സിഇഒയുമായ ശുഭബ്രത സാഹ പറഞ്ഞു. 3ഡി കോൺക്രീറ്റ് പ്രിന്ററിന്റെ സാധ്യതകൾ ആവേശഭരിതരാക്കുന്നു. വിപ്ലവകരമായ ഭാവി രൂപപ്പെടുത്തുന്നതിന് ഈ സാങ്കേതിക വിദ്യ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.കമ്പനിയുടെ ‘എജാക്‌സ് സ്‌കൂൾ ഓഫ് കോൺക്രീറ്റ്’ മുഖേന കൺസ്ട്രക്ഷൻ മേഖലയിൽ സമഗ്രമായ  നൈപുണ്യ വികസനവും മാറ്റങ്ങളും ലക്ഷ്യമിടുകയാണ്. ആഗോളതലത്തിൽ രാജ്യത്തിന് തന്നെ മുതൽക്കൂട്ടാകുന്ന വലിയ മുന്നേറ്റത്തിനു വഴിയൊരുക്കന്നതാണിതെല്ലാം.

By admin

Leave a Reply

Your email address will not be published. Required fields are marked *