തി​രു​വ​ന​ന്ത​പു​രം: ഒ​രു മാ​സ​ത്തെ സാ​മൂ​ഹ്യ സു​ര​ക്ഷ, ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.
പെ​ൻ​ഷ​ൻ നേ​രി​ട്ട്‌ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്‌ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യും അ​ല്ലാ​തെ​യു​ള്ള​വ​ർ​ക്ക്‌ ബാ​ങ്ക്‌ അ​ക്കൗ​ണ്ടു​വ​ഴി​യും തു​ക ല​ഭി​ക്കും. തൊ​ള്ളാ​യി​രം കോ​ടി​യോ​ളം രൂ​പ​യാ​ണ്‌ ഇ​തി​നാ​യി മാ​റ്റി വ​യ്‌​ക്കു​ന്ന​ത്‌.
ക്രി​സ്മ​സി​നു​മു​മ്പ് എ​ല്ലാ പെ​ൻ​ഷ​ൻ​കാ​ർ​ക്കും തു​ക ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.
ഏ​ഴ​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​രു​ക​ൾ 57,400 കോ​ടി​യോ​ളം രൂ​പ ക്ഷേ​മ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്‌​തി​ട്ടു​ണ്ട്‌. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ 23,000 കോ​ടി​യോ​ളം രൂ​പ​യും ന​ൽ​കി. 64 ല​ക്ഷം പേ​രാ​ണ്‌ പെ​ൻ​ഷ​ൻ ഡാ​റ്റാ ബേ​സി​ലു​ള്ള​ത്‌.
മ​സ്‌​റ്റ​റിം​ഗ് ചെ​യ്‌​തി​ട്ടു​ള്ള​വ​ർ​ക്കെ​ല്ലാം പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കും. മ​റ്റു​ള്ള​വ​ർ​ക്ക്‌ മ​സ്‌​റ്റി​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ന്ന മാ​സം ത​ന്നെ പെ​ൻ​ഷ​ൻ ല​ഭി​ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *