കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്യുഎച്ചഒ). കോവിഡ് -19 കേസുകളില്‍ ശക്തമായ നിരീക്ഷണം നിലനിര്‍ത്താനും കണക്കുകള്‍ പങ്കിടുന്നത് തുടരാനും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കേസുകളുടെ വര്‍ദ്ധനവിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിക്കുകയും സ്വീകരിക്കാവുന്ന മുന്‍കരുതലുകളെക്കുറിച്ചും സംസാരിക്കുന്ന ആഗോള ബോഡിയുടെ കോവിഡ് -19 സാങ്കേതിക മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവിന്റെ വീഡിയോയും ഡബ്ല്യുഎച്ച്ഒ പങ്കുവച്ചു.
ബിഎ.2.86ന്റെ ഉപവിഭാഗമായ ജെഎന്‍.1 (JN.1) എന്നറിയപ്പെടുന്ന പുതിയ വകഭേദത്തിന്റെ വ്യാപനം മൂലം വിവിധ രാജ്യങ്ങളില്‍ കോവിഡ്-19 കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യമാണ് നിലവില്‍. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രം?ഗത്തെത്തിയത്.
അതേസമയം കേരളത്തില്‍ കോവിഡ് ഉപ-വകഭേദമായ ജെഎന്‍.1ന്റെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന ആരോ?ഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നേക്കും. ”പ്രചരിക്കുന്നത് കോവിഡ് -19 മാത്രമല്ല. ഇന്‍ഫ്‌ലുവന്‍സ, മറ്റ് വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവയുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍, അവധിക്കാലമായതിനാല്‍ ആളുകള്‍ ഒത്തുകൂടുന്നു. ഇത്തരത്തിലുള്ള ഒത്തുകൂടലുകള്‍ കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു”കെര്‍ഖോവ് വീഡിയോയില്‍ പറഞ്ഞു. നിലവിലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകളില്‍ 68 ശതമാനവും എക്‌സ്ബിബി സബ്ലൈനേജുകളുടെയും ജെഎന്‍.1 പോലുള്ള മറ്റ് ഗ്രൂപ്പുകളുടെയും കേസുകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ചില രാജ്യങ്ങളില്‍, എക്‌സ്ബിബി ഉപവിഭാഗങ്ങളുണ്ട്. അവ ആഗോളതലത്തില്‍ 68 ശതമാനം വരുന്നു. മറ്റ് ഗ്രൂപ്പിംഗ് ബിഎ.2.86 ആണ്. മറ്റ് ഒമിക്റോണ്‍ ഉപവിഭാഗങ്ങളുമായി നമ്മള്‍ കണ്ടതിന് സമാനമായി ഗുരുതരമായ സാഹചര്യം ഇവ സൃഷ്ടിച്ചേക്കാം,’ ഡോ കെര്‍ഖോവ് തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വീഡിയോ സന്ദേശത്തില്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കാനും അണുബാധയുണ്ടായാല്‍ ചികിത്സ തേടാനും ആളുകളോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് കേസുകളുടെ വര്‍ദ്ധനവിന്റെ പശ്ചാതലത്തില്‍ സിംഗപ്പൂരിലെ ആരോഗ്യ മന്ത്രാലയം (MOH) തിരക്കേറിയ സ്ഥലങ്ങളില്‍, പ്രത്യേകിച്ച് വീടിനുള്ളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ അളുകളോട് ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളില്‍ മാസ്‌ക് ധരിക്കുക, മോശം വായു സഞ്ചാരമുള്ള തിരക്കേറിയ പ്രദേശങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കാനും യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു