മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐയുടെ പ്രതിഷേധം കടുക്കുന്നു. കാന്റീനു സമീപത്ത് കൂടി കാമ്പസിനുള്ളിൽ കടന്ന പെൺകുട്ടികൾ ഉൾപ്പടെയുള്ള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ബാരിക്കേഡിന് മുകളിൽ കയറി ഇരുന്നും പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നുണ്ട്. സർവകലാശാലയിലെ സെമിനാർ വേദിയിൽ സംസാരിച്ച് കഴിഞ്ഞതിന് ശേഷം ഗവർണർ പുറത്തിറങ്ങുമ്പോൾ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐ പ്രവർത്തകരുടെ നീക്കം.
നിലവിൽ പ്രവർത്തകർ കൂട്ടമായി ദേശീയപാത ഉപരോധിക്കുകയാണ്. ഈ റോഡിലൂടെയാണ് ഗവർണർക്ക് വിമാനത്താവളത്തിലേക്ക് പോകേണ്ടത്.