കണ്ണൂർ- ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശരക്ഷാ യാത്രയുടെ ലോഗോ പ്രകാശനം മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം നിർവഹിച്ചു. യാത്രയുടെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി. ജനുവരി 25ന് പയ്യന്നൂരിൽ ആരംഭിക്കുന്ന ജാഥ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി നായകനും ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള ഉപനായകനും മഹമൂദ് കടവത്തൂർ ഡയറക്ടറുമായ ദേശരക്ഷാ യാത്ര ജില്ലയിലെ മുഴുവൻ പഞ്ചായത്ത് മേഖല മുനിസിപ്പൽ തലങ്ങളിൽ പര്യടനം നടത്തി ഫെബ്രുവരി അഞ്ചിന് പൊതുസമ്മേളനത്തോടെ കണ്ണൂരിൽ സമാപിക്കും. ദേശരക്ഷാ യാത്രയുടെ ഭാഗമായി മണ്ഡലം തല പ്രവർത്തക സമിതി യോഗങ്ങൾ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. ധർമ്മടം, പയ്യന്നൂർ, തളിപ്പറമ്പ്, തലശ്ശേരി, മട്ടന്നൂർ, ഇരിക്കൂർ, കൂത്തുപറമ്പ്, അഴീക്കോട്, പേരാവൂർ, കല്യാശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിലായി നടക്കുന്ന മണ്ഡലം തല യോഗങ്ങളിൽ ജില്ലാ നിരീക്ഷകന്മാർ പങ്കെടുക്കും.
ലോഗോ പ്രകാശന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി യോഗം ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി കെ.ടി സഹദുല്ല സ്വാഗതം പറഞ്ഞു.
ജില്ലാ ഭാരവാഹികളായ അഡ്വ. കെ.എ ലത്തീഫ്, അഡ്വ. എസ്.മുഹമ്മദ് കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ തങ്ങൾ, സി കെ മുഹമ്മദ് മാസ്റ്റർ, എം.പി. മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി.പി. മുസ്തഫ, ബി.കെ.അഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ജനറൽ സെക്രട്ടറിമാരായ ഒ പി ഇബ്രാഹിംകുട്ടി മാസ്റ്റർ, കൊടിപ്പൊയിൽ മുസ്തഫ, എസ് കെ പി സക്കരിയ, പി വി അബ്ദുല്ല മാസ്റ്റർ, സി പി റഷീദ്, ഇ.പി ഷംസുദ്ദീൻ, പി.കെ കുട്ട്യാലി, സി സമീർ, പിടിഎ കോയ മാസ്റ്റർ, ടി.എൻ.എ ഖാദർ, ഒമ്പാൻ ഹംസ, കെ.പി മുഹമ്മദലി മാസ്റ്റർ, ഷക്കീർ മൗവഞ്ചേരി പ്രസംഗിച്ചു.
2023 December 18Keralatitle_en: Muslim League with Desraksha Yatra to reclaim India