മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെഎസ് ചിത്ര. എന്നാൽ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുമ്പേ കൊഴിഞ്ഞ പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കരുന്നിനെ എട്ടാം വയസിൽ വിധി തട്ടി തെറിപ്പിക്കുകയായിരുന്നു.
മകളുടെ പിറന്നാൾ ദിനം ചിത്ര പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. എന്റെ ഹൃദയത്തിൽ നീ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് മോളെ പൊയ്‌പോയത് . ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതൽ കൂടുതൽ മിസ് ചെയ്യുകയാണ്- എന്നും ചിത്ര കുറിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണി ആയിരുന്നു നന്ദന.
ജീവന് തുല്യം സ്നേഹിച്ച മകളെ അപ്രതീക്ഷിതമായി ദൈവം തിരിച്ച് വിളിച്ചപ്പോൾ അത് സത്യമാണോ ദുസ്വപ്നമാണോ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിലുള്ള ഒരു മരവിപ്പായിരുന്നു തനിക്കെന്ന് ചിത്ര ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അവൾക്ക് സമ്മാനമായി കിട്ടിയ കുഞ്ഞുടുപ്പുകൾ ഇന്നും തന്റെ അലമാരയിൽ സൂക്‌ഷിച്ചുവച്ചിട്ടുണ്ട് എന്നും താരം പറഞ്ഞിരുന്നു.