ഒരു സിനിമയുടെ പ്രമേയം, അഭിനയം, സംവിധാനം എല്ലാം മികച്ച് നില്‍ക്കുന്നൊരു സിനിമ വളരെ വിരളമായിരിക്കും. അത്തരം സിനിമകള്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്യും. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് കാതല്‍- ദ കോര്‍. മമ്മൂട്ടി, സുധി കോഴിക്കോട്, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതല്‍ ദ കോര്‍’. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോട് തന്റെ അനുഭവം ഇന്ത്യാ ടുഡേ മലയാളത്തോട് പങ്കുവെയ്ക്കുകയാണ്. ഐഎഫ്എഫ്കെയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മോന്‍ ചോദിച്ചത് അച്ഛന്‍ ഒരു ഗേ ആണോ എന്നാണ്. ഞാന്‍ അവനോട് ഗേ എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയോ എന്ന് ചോദിച്ചു. ആ എനിക്ക് അറിയാം എന്ന് അവന്‍ പറഞ്ഞു. ഞാന്‍ അന്ന് കൊച്ചിയിലായിരുന്നു, അവനോട് അച്ഛന്‍ വരട്ടെ കൂടുതല്‍ പറഞ്ഞു മനസിലാക്കി തരാം എന്നാണ് പറഞ്ഞത്. അങ്ങനെ കാര്യങ്ങള്‍ ഞാനവന് പറഞ്ഞു കൊടുത്തു. നമ്മള്‍ കുട്ടികളെ എഡ്യൂക്കേറ്റ് ചെയ്യണം എന്നാണ് എനിക്കും തോന്നുന്നത്. കുട്ടികള്‍ ഇതൊക്കെ മനസിലാക്കണം. ഭാര്യയ്ക്ക് സിനിമ നന്നായിട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. 
നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇത്തവണ 28-ാമത് കേരള രാജ്യാന്താര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്കെ) പ്രദര്‍ശിപ്പിച്ചിരുന്നു. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ഐഎഫ്എഫ്‌കെയിലും ലഭിച്ചത്. മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. സിനിമയുടെ പുറകെ ഒരുപാട് സഞ്ചരിച്ച ആളാണ് ഞാന്‍. ആദ്യമൊക്കെ ചെറിയ ചെറിയ അവസരങ്ങളാണ് ലഭിച്ചത്. നല്ലൊരു സിനിമ ഇറങ്ങുക, അത് പ്രേക്ഷകരില്‍ ശ്രദ്ധിക്കപ്പെടുക എന്നതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ട്. അഞ്ച് ആറ് തവണ ഐഎഫ്ഐഫ്കെയില്‍ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും ആളുകള്‍ എന്നെ തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ ഒരുപാട് പേര്‍ എന്നെ തിരിച്ചറിയുന്നതിന് കാരണം കാതലാണ്. 
മമ്മൂട്ടിയ്ക്കൊപ്പം കോമ്പിനേഷന്‍ സീന്‍ അങ്ങനെയില്ല.. ജിയോ ബേബിയ്ക്ക് ഞാന്‍ ഈ കഥാപാത്രം ചെയ്യണമെന്ന് വലിയ താല്പര്യം ആയിരുന്നു. എന്നാല്‍ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു. മമ്മൂക്ക ഹാപ്പിയാണെന്ന് അവസാനം അറിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷമുണ്ട്. അതുപോലെ തന്നെ ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീല്‍ നല്ലതുപോലെ ടെന്‍ഷന്‍ അടിച്ച് ചെയ്ത സീന്‍ ആയിരുന്നു. പ്രണയാര്‍ദ്രമായ നോട്ടം കൊണ്ടുപോലും ആ സിനിമയില്‍ അത് പറഞ്ഞു വയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഇന്റിമസി സീന്‍ വേണമെന്ന ആവശ്യം ഉള്ളതായി തോന്നിയില്ല.
 

By admin

Leave a Reply

Your email address will not be published. Required fields are marked *