മലപ്പുറം: ഗവര്‍ണറുടെ പരിപാടിയില്‍ നിന്നും വിട്ടുനിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി എം.കെ. ജയരാജ്. ആരോഗ്യപ്രശ്നങ്ങൾ എന്നാണ് അദ്ദേഹം നല്കുന്ന വിശദീകരണം.
സനാതന ധര്‍മവും പീഠവും ഭാരതീയ വിചാരകേന്ദ്രവും സംഘടിപ്പിക്കുന്ന “ശ്രീനാരായണ ഗുരു നവോഥാനത്തിന്റെ പ്രവാചകന്’ എന്ന സെമിനാറില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തിയത്.
അതേ സമയം, കാമ്പസിലെത്തിയ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐയും ഇടതുപക്ഷ സംഘടനകളും രംഗത്തെത്തി. ഗവർണർ സെമിനാരിൽ സംസാരിക്കവേ പുറത്ത് എസ് എഫ് ഐ പ്രതിഷേധിക്കുകയാണ്.
കറുത്ത വസ്ത്രമണിഞ്ഞ് കറുത്ത ബലൂണുകള്‍ ഉയര്‍ത്തി പ്രതിഷേധ റാലിയായിട്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയത്.
തനിക്കെതിരേ പ്രതിഷേധിച്ച എസ്എഫ്ഐക്കാര്‍ ഗുണ്ടകളാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. മാധ്യമങ്ങള്‍ക്കെതിരേയും അദ്ദേഹം വിമര്‍ശനമുയര്‍ത്തി.