ശരീരഭാരം കുറയ്ക്കുന്നതിൽ പ്രോട്ടീൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാരണം ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുന്നത് പേശികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പ്രോട്ടീൻ കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്.
കിഡ്‌നി ബീൻസ്, ബ്ലാക്ക് ബീൻസ്, പയർ, ചെറുപയർ തുടങ്ങിയവ ഉൾപ്പെട്ട പയർവർഗ്ഗങ്ങളും പരിപ്പും എല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താം. ബീൻസ്, പയർ, കടല എന്നിവ നാരുകളും പ്രോട്ടീനും കൂടുതലുള്ള പയർവർഗ്ഗങ്ങളാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് സോയ. കാരണം, നമ്മുടെ ശരീരത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്, പൂരിത കൊഴുപ്പ് വളരെ കുറവാണ്.
ഒരൗൺസ് ചീസിൽ 6.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ചീസിൽ പ്രോട്ടീനോടൊപ്പം വിറ്റാമിൻ ഡിയും അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്.