തിരുവനന്തപുരം: യൂണിവേഴ്സിറ്റികളെ ഹിന്ദുത്വവൽക്കരിക്കാനുള്ള ഗവർണറുടെ ഗൂഢ നീക്കത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി തശരീഫ് കെ.പി ഉദ്ഘാടനം നിർവഹിച്ചു. 
കേരളത്തിലെ സർവകലാശാലകളിൽ സംഘ്പരിവാർ നോമിനികളെ നിയമിക്കുന്ന ഗവർണറുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ഗവർണറെ യൂണിവേഴ്സിറ്റികളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് നിയമ സഭയിൽ പാസാക്കാൻ സംസ്ഥാന സർക്കാർ മുൻ കൈയെടുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തശരീഫ് കെ.പി ആവശ്യപ്പെട്ടു. 
പിന്നോക്ക സമൂഹത്തിൻറെ വിദ്യാഭ്യാസ പുരോഗതിയെ തടയാനും സവർണർക്ക് മാത്രമുള്ളതായി  ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റാനുമുള്ള ആർഎസ്എസിന്റെ തന്ത്രങ്ങൾക്ക് കുടപിടിക്കാനാണ് കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് അംജദ് റഹ്മാൻ പറഞ്ഞു.

സംഘപരിവാർ നോമിനികളുടെ നിയമിക്കാനുള്ള ഗവർണറുടെ നീക്കത്തിൽ പ്രതിഷേധിച്ച് പ്രവര്ത്തകർ ഗവർണറുടെ കോലം കത്തിച്ചു. മാർച്ചിന് ജില്ലാ ജനറൽ സെക്രട്ടറി മുഫീദ എസ് ജലീൽ സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് സൈദ് ഇബ്രാഹിം നന്ദിയും പറഞ്ഞു. നൂർഷ, നിഷാത്ത് ഫായിസ്, മാഹിറ, ഫൈസൽ ലമീഹ് തുടങ്ങിയവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *