തൃശൂര്‍: ശബരിമലയില്‍ പിതാവിനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രം ഉപയോഗിച്ച് തൃശൂരിലും വ്യാജ പ്രചാരണം നടത്തി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ശ്രീനാരായണപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയുടെ പ്രചാരണ ബോര്‍ഡിലാണ് വിവാദമായ കുട്ടിയുടെ ചിത്രം ചേര്‍ത്തത്.
സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥ അവസാനിപ്പിക്കണമെന്നാണ് സംഘ പരിവാറിന്റെ പക്ഷം പിടിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്റെ ആവശ്യം.
ശ്രീനാരായണപുരം അഞ്ചങ്ങാടി സെന്ററില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് നടന്ന ധര്‍ണയുടെ വേദിയിലും കരയുന്ന കുട്ടിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് കോണ്‍ഗ്രസുകാര്‍ പ്രദര്‍ശിപ്പിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ പ്രചാരണ പോസ്റ്ററിലും കുട്ടിയുടെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തിയിരുന്നു.