ദോഹ: യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സ. കാനം രാജേന്ദ്രന്റെ  അനുസ്മരണം നടത്തി. യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ചു.
യുവകലാസാഹിതി സെക്രട്ടറി ജീമോൻ ജേക്കബ്  അനുശോചനപ്രമേയം അവതരിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ. പി. മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.ബി.ഫ്  പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി. സെക്രട്ടറി പ്രദീപ് പിള്ള, യുവകലാസാഹിതി കോഓർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, പ്രവാസിക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ, ലോകകേരളസഭ അംഗം അബ്ദുൽ റൗഫ് കൊണ്ടോട്ടി, അജി കുറിയാക്കോസ് (കേരള ബിസിനസ് ഫോറം),    ഷിബു സുകുമാരൻ (ഇൻകാസ് ഖത്തർ), മഹേഷ് മോഹൻ (ഇകെസാഖ്),  ജാബിർ (ഐഎംസിസി), ഹബീബ് റഹ്മാൻ (എഫ്.സി.സി.), സലിം നാലകത് (കെഎംസിസി),  ബിജു പി മംഗലം (സംസ്‌കൃതി), കോയ കൊണ്ടോട്ടി (മലബാർ ക്ലബ്), അരുൺ (അടയാളം ഖത്തർ), പ്രകാശ് (യുവകലാസാഹിതി അൽ ഖോർ സെക്രട്ടറി), ഗിരീഷ് (യുവകലാസാഹിതി ഖറാഫ യൂണിറ്റ് വൈസ് പ്രസിഡന്റ്) ഷാൻ പേഴുമൂട്   (യുവകലാസാഹിതി വൈസ് പ്രസിഡന്റ്) എന്നിവർ അനുശോചനം അർപ്പിച്ചു കൊണ്ട് സംസാരിച്ചു.  യുവകലാസാഹിതി ജോ. സെക്രട്ടറി മുരളി നന്ദി പറഞ്ഞു.   

By admin

Leave a Reply

Your email address will not be published. Required fields are marked *