സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന പ്രഭാസ്,പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സലാറിന്റെ കേരളത്തിലെ ബുക്കിങ് വെള്ളിയാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ചു. ബുക്ക് മൈ ഷോ, പേ ടിഎം, എന്നീ ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴി ടിക്കറ്റുകൾ റിസർവ് ചെയ്യാവുന്നതാണെന്ന് ഹോംബാലെ ഫിലിംസ് ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.
ലോകവ്യാപകമായി ഡിസംബർ 22 ന് തിയേറ്ററുകളിലേക്കെത്തുന്ന സലാറിന്റെ കേരള ബുക്കിങ്ങിന് കാത്തിരിക്കുകയായിരുന്നു ആരാധകർ. ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ്. രവി ബസ്രുർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ, കെ വി രാമ റാവു എന്നിവർ ചേർന്നാണ് സലാർ നിർമ്മിക്കുന്നത്. ദേവയായി പ്രഭാസ്, വർദ്ധരാജ മന്നാർ ആയി പൃഥ്വിരാജ് എന്നീ വേഷങ്ങളിൽ എത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് കാണിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്” എന്നാണ് പ്രശാന്ത് നീൽ നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്.
കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വർഷം ഭരിച്ചതിന് ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ വലിയ പ്രോജക്റ്റാണ് “സലാർ”. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
ഛായാഗ്രഹണം – ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ. – മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.