ബോളിവുഡ് നടി സണ്ണി ലിയോൺ മലയാളം വെബ്ബ് സീരിസിൽ അഭിനയിക്കുന്നു. എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരിസിലാണ് സണ്ണി ലിയോൺ അഭിനയിക്കുന്നത്. എച്ച്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ. അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെയുണ്ട്.

മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി HR OTTയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായാഗ്രഹണം -രവിചന്ദ്രൻ, കലാസംവിധാനം -മധു രാഘവൻ, ചിത്ര സംയോജനം -അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ് ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ബാക്ക്ഗ്രൗണ്ട് മ്യൂസിക് -ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ , ലൈൻ പ്രൊഡ്യൂസർ : എൽദോ സെൽവരാജ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫർ : DJ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ -ആതിര ദിൽജിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *