ഡൽഹി: പാര്‍ലമെന്റിലെ പുകയാക്രമണത്തിന് പിന്നില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി.
രാജ്യത്തെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചത് നരേന്ദ്ര മോദിയുടെ നയങ്ങളാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
നിയമലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പേരില്‍ ചിലര്‍ തൊഴില്‍ രഹിതരാണെന്ന് മനസിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.