തെന്നിന്ത്യന്‍ സിനിമ ലോകം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും. വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ കഴിഞ്ഞതും ഇരുവരും അച്ഛനും അമ്മയുമായി എന്ന സന്തോഷ വാര്‍ത്തയും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കള്‍ ആയത്. രുദ്രോനീല്‍ എന്‍ ശിവന്‍, ദൈവിക് എന്‍ ശിവന്‍ എന്നാണ് ഉയിരിന്റെയും ഉലകിന്റെയും പേരുകള്‍. ‘ഞങ്ങളുടെ ഉയിരും ഉലകവും’ എന്ന് പറഞ്ഞു കൊണ്ടാണ് ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചത്.
ഇപ്പോഴിതാ നയന്‍താരയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബയല്‍വാന്‍ രംഗനാഥന്‍. ചെന്നൈയിലെ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നിരവധി പേരെത്തിയിരുന്നു. ദുരിതം പേറിയവര്‍ക്ക് നടി നയന്‍താര ഫെ 9 കമ്പനിയുടെ പേരില്‍ സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത് ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ കയ്യടികള്‍ക്ക് ഒപ്പം തന്നെ വന്‍ തോതിലുള്ള വിമര്‍ശനങ്ങളും നയന്‍സിന് നേരിടേണ്ടി വന്നിരുന്നു.
കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള പ്രത്യേക വാഹനത്തില്‍ സഹായം എത്തിച്ചതാണ് ഇതിന് കാരണം. ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോഗിച്ചു എന്നായിരുന്നു വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബയല്‍വാന്‍ രംഗനാഥന്‍ എത്തിയിരിക്കുന്നത്. പണം മാത്രമാണ് നയന്‍താരയുടെ ലക്ഷ്യമെന്നും പണത്തോട് ആര്‍ത്തിയാണെന്നും രംഗനാഥന്‍ പറയുന്നുണ്ട്.
രംഗനാഥന്റെ വാക്കുകള്‍ ഇങ്ങനെ
‘കാശ്, പണം, ദുട്ട്, മണി എന്നതാണ് നയന്‍താരുടെ ലക്ഷ്യം. വിഘ്നേഷ് ശിവനുമായി നയന്‍താരയുടെ ബ്രഹ്‌മാണ്ഡ വിവാഹമാണ് നടന്നത്. വിവാഹത്തിന് ചെലവായതിന്റെ പതിന്മടങ്ങാണ് ഈ വീഡിയോ വിറ്റ് നടി നേടിയത്. വിവിധ പരസ്യങ്ങളില്‍ അഭിനയിച്ച് കോടികള്‍ നേടി. ദുബൈയില്‍ നയന്‍താരയ്ക്ക് ബിസിനസുണ്ട്. അതെന്താണ് എന്ന് ആര്‍ക്കും അറിയില്ല. പുറം നാട്ടില്‍ നിന്നും മേക്കപ്പ് സാധനങ്ങള്‍ കൊണ്ടുവന്ന് ഇപ്പോള്‍ പ്രമോട്ട് ചെയ്യുന്നു. ചെന്നൈയിലെ പല ടീ ഷോപ്പുകള്‍ നയന്‍താരയ്ക്ക് സ്വന്തമാണ്. പ്രളയ ബാധിതര്‍ക്ക് നയന്‍താര ആവശ്യ സാധനങ്ങള്‍ എത്തിച്ചിരുന്നു. അത് അഭിനന്ദിക്കേണ്ട കാര്യമാണ്.
അവയില്‍ നയന്‍താരയുടെ ഫോട്ടോ വച്ചാല്‍ പോലും കുഴപ്പമില്ലായിരുന്നു. പക്ഷേ സ്വന്തം കമ്പനിയുടെ പരസ്യം വച്ചും വീഡിയോ എടുത്തും ബിസിനസ് വളര്‍ത്താനാണ് ശ്രമിച്ചത്. ഇതിനെക്കാള്‍ ഭേദം പിച്ച എടുക്കുന്നത് ആയിരുന്നു. ഈ പരസ്യം ആവശ്യമായിരുന്നോ. ഇത് ദൈവം പോലും പൊറുക്കില്ല. കുഞ്ഞുങ്ങളെയോ ദൈവം നിങ്ങള്‍ക്ക് തന്നില്ല. മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ്’, രംഗനാഥന്‍ പറഞ്ഞു.